About Me

My photo
Tricon Builders are based in Kodungallur, Kerala and we are strongly pillared on the 3 core principles of Safety, Quality & Efficiency. Tricon Builders traces its roots a decade back to the year 2002, to a Building & Construction Materials dealership. Today, we boast of having a strong technical base with a successful past. Our Vision is to be amongst the most admired quality conscious construction companies in Kerala. To achieve this we are totally committed to the high quality requirements and satisfaction of our clients.

Blog Archive

Sunday 7 October 2012

Understand "What is Emerging Kerala" is all about...


EMERGING KERALA യെ കുറിച്ച് മിക്കവര്‍ക്കും ശരിയായ അറിവില്ലാതെ അതിനെപറ്റി ആശങ്കപ്പെടുകയും എതിര്‍ക്കുകയും ചെയ്യുന്നതായി എല്ലായിടവും കാണുന്നു.. കേരള സര്‍ക്കാര്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ തടയിടുകയും പ്രതിക്ഷേധിക്കുകയും ചെയ്യുകയാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്.. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളമല്ല ഇന്ന് നാം കാണുന്ന കേരളമെന്നു എല്ലാവരും തിരിച്ചറിയണം തൊട്ടതിനും പിടിച്ചതിനും എല്ലാം സമരം നടത്തിയിരുന്ന നാടായിരുന്നു കേരളമെന്നു മുന്‍പ് പറഞ്ഞു പ്രചരിപ്പിച്ചിരുന്നു എല്ലാവര്‍ക്കും ഒരു നെഗറ്റീവ് ചിന്താഗതി മാത്രമായിരുന്നു.. ഇന്ന് ഗതിയാകെ മാറി മറ്റു സംസ്ഥാനങ്ങളെക്കാളും ഒട്ടുമിക്ക കാര്യങ്ങളിലും വളരെയധികം മുന്നേറ്റം കൈവരിച്ചിട്ടുണ്ട് കേരളം. .മറ്റു പല സംസ്ഥാനങ്ങളിലും ഇന്ന് പലതരം പ്രശ്നങ്ങളുണ്ട് ആന്ധ്രയിലെ തെലുങ്കാന പ്രക്ഷോഭം തന്നെ ഉദാഹരണം. വൈദ്യുതി ക്ഷാമം എല്ലായിടത്തുമുണ്ടെന്നു മാത്രമല്ല കേരളത്തേക്കാള്‍ രൂക്ഷവുമാണ്. ബാംഗ്ലൂര്‍, ചെന്നൈ പോലെയുള്ള വന്‍ നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല കൂടാതെ ചെലവേറിയതും വൃത്തി ഹീനവുമാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് വിദേശ നിക്ഷേപകര്‍ പച്ചപ്പ്‌ നിറഞ്ഞതും വൃത്തിയുള്ളതും ചെലവ് കുറഞ്ഞ സ്ഥലമായ കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

കേരളത്തില്‍ പുകക്കുഴല്‍ വ്യവസായങ്ങളുടെ കാലം കഴിഞ്ഞു. തുച്ചമായ വേതനം പറ്റുന്ന നൂറുകണക്കിന് തൊഴിലാളികള്‍ സൈറന്‍ മുഴങ്ങുമ്പോള്‍ പുറത്തു വരുന്ന പഴയ കാലഘട്ടം പോയി. ഇന്ന് പുതിയ സാങ്കേതിക വിദ്യകളുടെ, പുതിയ ആശയങ്ങളുടെ കാലമാണ്. ഇന്നത്തെ നിക്ഷേപം നിര്‍മാണ വ്യവസയങ്ങളിലാകണമെന്നില്ല ഐടി, ആരോഗ്യം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യ സംസ്കരണം, വിദ്യാഭ്യാസം തുടങ്ങിയ ഇതു മേഖലയിലുമാകാം. മനുഷ്യ ജീവിതത്തിന്‍റെ ഇതു മേഖലയിലുമാകാം. അടിസ്ഥാന സൌകര്യങ്ങള്‍ വികസിക്കുന്നതോടെ നിക്ഷേപം സുഗമമായി കേരളത്തിലെക്കൊഴുകും. കേരളത്തെ വിദേശ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുകയില്ല, കേരളത്തിന്റെ വൈദ്യുതി ക്ഷാമം മാറാന്‍ ഓടീഷയില്‍ നിന്നും കല്‍ക്കരി വാങ്ങി ആന്ധ്ര യില്‍ സ്ഥാപിക്കുന്ന താപനിലയം, LNG യുടെ വരവോടെ KSEB കൊച്ചിയില്‍ സ്ഥാപിക്കുന്ന നിലയം, കായംകുളത് നഫ്തയ്ക്കും പകരം LNG ഉപയോഗിച്ചു വൈദ്യുതി യുടെ ഉല്‍പ്പാദനം തുടങ്ങിയവ തയാറാകുന്നു. 

കേരളത്തെക്കുറിച്ച് പുറത്തുള്ള ഇമേജില്‍ ഇന്ന് നല്ല മാറ്റം വന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ചെറുകിട യൂണിറ്റുകളില്‍ നിന്നും അനേകം നിക്ഷേപകര്‍ വരുന്നുണ്ടെന്നുള്ളത് തന്നെ കേരളത്തെക്കുറിച്ച് പോസിറ്റീവ് ആയ സന്ദേശം അവരില്‍ എത്തിയെന്നത് തന്നെ തെളിവാണ്. കേരളത്തെ BACK OFFICE HUB ആക്കി മാറ്റാന്‍ നാസ്കോമിന് പദ്ധതിയുണ്ട്. ഇവിടെ വിദ്യാഭ്യാസമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന പ്രോഫെഷനലുകളും വൃത്തിയുള്ള സ്ഥലങ്ങളും ഉണ്ടെന്നതാണ് കാരണം. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയും KSIDC യില്‍ വരികയോ ഉദ്യോഗസ്ഥരെ കാണുകയോ വേണ്ട. അനുമതികളും ഓണ്‍ലൈന്‍ ആയി ലഭിക്കും.അഴിമതിയും അതോടെ ഇല്ലാതാകും. സ്ഥല പരിമിതി ഉള്ളതിനാല്‍ പാര്‍ക്കുകളില്‍ ആണ് സ്ഥലം അനുവദിക്കുക. ഇവിടെ തൊഴിലിനു വേതനം കൂടുതലാണ്. മലിനീകരണവും പരിസ്ഥിതിക്കും കോട്ടം തട്ടുന്നതുമായ വ്യവസായങ്ങള്‍ അനുവദിക്കില്ല. 

മിക്ക ഐടി കമ്പനികളും കേരളത്തിലേക്ക് ചുവടുറപ്പിക്കാന്‍ തയാറെടുത്തു കഴിഞ്ഞിരിക്കുന്നു, അതിലൂടെ അനേകായിരം ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിക്ക് ഇരുപതു വര്‍ഷത്തില്‍ 2 വര്‍ഷം മാത്രമേ കുടുംബത്തോടൊപ്പം കേരളത്തില്‍ നില്‍ക്കാന്‍ കഴിയുന്നുള്ളൂ. ഇനി വരുന്ന അടുത്ത തലമുറകള്‍ക്ക് കേരളത്തില്‍ തന്നെ ഗള്‍ഫില്‍ കിട്ടുന്ന അത്രയും ശമ്പളത്തില്‍ ജോലി ചെയ്യുവാന്‍ സാധിക്കും അതിനായി പ്രയത്നിക്കുന്ന സര്‍ക്കാരിനെ മറ്റുള്ളവര്‍ പ്രതിഷേധിച്ച് ഈ നിക്ഷേപകരെ ഇവിടെ നിന്നോടിക്കുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ അഴിമതി രഹിതമായി വന്‍ വികസനം നടന്ന സിങ്കപ്പൂര്‍ പോലെ യുള്ള രാജ്യങ്ങളെ മാതൃകയാക്കുകയാണ് കേരള സര്‍ക്കാര്‍..........


Message Courtesy: Tricon Builders
The Makers of India's Finest Designer Villas

No comments:

Post a Comment

Twitter Bird Gadget